ഗോത്രവര്‍ഗ്ഗ ഊരുകളുടേയും ജീവിതത്തിന്റെയും പുനരാവിഷ്കരണം. ഇരുളും, വെളിച്ചവും കലര്‍ന്ന മണ്ണിന്റെ ഗന്ധമുള്ള ചുറ്റുപാടുകളില്‍ നിന്നും കൂട്ടം തെറ്റി അകന്നു പോകുന്ന, നശിച്ചുകൊണ്ടിരിക്കുന്ന, ചരിത്രത്തിലേക്ക് കുടിയേറുന്ന ഗോത്രവംശ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കുന്നു. പാരമ്പര്യ വൈദ്യത്തിന്റെയും ഗോത്രവര്‍ഗ്ഗ ഭക്ഷണത്തിന്റെയും ചൂരും ചൊരുക്കും നേരിട്ടറിയുവാന്‍ സുവര്‍ണ്ണാവസരം. ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടേയും, വാദ്യങ്ങളുടേയും ചിലമ്പൊലികള്‍ തുടികൊട്ടുമായി കനകക്കുന്നിലേക്കിറങ്ങുന്നു. അന്ധവിശ്വാസങ്ങളുടേയും, അനാചരങ്ങളുടേയും ഭൂതകാലം അനാവരണം ചെയ്യപ്പെടുന്നു. നാട്ടുഗദ്ദികയും, കാര്‍ഷിക പാരമ്പര്യവും മറ നീക്കി പുറത്തേയ്ക്ക് എത്തുന്നു.