പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളേയും അവയുടെ പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും, ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനും പ്രദര്‍ശനങ്ങളുമായി എത്തുന്നു. ചുറ്റുപാടുകളിലുള്ള ചെടികളെ മനസ്സിലാക്കാനും അവയെ ഔഷധമായി ഉപയോഗപ്പെടുത്തുവാനുമുള്ള പരിശീലനവും ഉണ്ടായിരിക്കും. അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം.