ജനമൈത്രീ ആരോഗ്യസംരക്ഷണമെന്നതാണ് ആര്‍ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രോഗികളോടും മാന്യതയോടെ ഇടപെടുക എന്ന ലക്ഷ്യത്തിലെത്തുവാന്‍ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളേയും ഫാമിലി ഹെല്‍ത്ത് സെന്ററായി മാറ്റുക എന്നതാണ് ആദ്യശ്രമം. ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ കൂടുതല്‍ സൗഹൃദം കൊണ്ടു വരാന്‍ കംപ്യൂട്ടറിന്റെ സഹായത്താല്‍ ഡോക്ടറെ കാണാനുള്ള സമയം നിശ്ചയിക്കല്‍, ക്യൂ, രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, വിശ്രമമുറികള്‍, വൈ-ഫൈ സൗകര്യം എന്നിവ കൊണ്ടുവരാനാണ് ഉദ്ദേശം.