ENGLISH

പുഷ്‌പമേള

വസന്തോത്സവം 2018-നോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ പുഷ്‌പമേള സംഘടിപ്പിക്കുന്നു. വര്‍ണ്ണവസന്തം തീര്‍ക്കുന്ന വിവിധയിനം പുഷ്‌പ-ഫല-സസ്യങ്ങളുടെ അപൂര്‍വ്വ ശേഖരം. പതിനായിരത്തില്‍പ്പരം പുഷ്‌പങ്ങളുടെ മനം മയക്കുന്ന വര്‍ണ്ണകാഴ്ച. അലങ്കാര പുഷ്‌പങ്ങളുടേയും, സസ്യങ്ങളുടേയും പ്രദര്‍ശനം മാത്രമല്ല ആകര്‍ഷകമായി പൂക്കള്‍ ക്രമീകരിക്കുന്നതിലുള്ള ഭംഗി വെളിവാക്കുന്ന പ്രദര്‍ശനവും പുഷ്‌പമേളയ്ക്കൊപ്പം.


അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന കാവുകളുടെ നേര്‍കാഴ്ച - കാവുകളിലെ വന്യതയും ശോഭയും അടുത്തറിയാനുള്ള സുവര്‍ണ്ണാവസരം.




ഫ്ളവര്‍ അറേഞ്ച്മെന്‍റിലെ നൂതനാശയങ്ങളും, ബോണ്‍സായ് നിര്‍മ്മാണ പരിശീലനവും ഈ പുഷ്‌പമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.




ബോണ്‍സായ് മരങ്ങളുടേയും, ഓര്‍ക്കിഡുകളുടേയും, ഇരപിടിയന്‍ സസ്യങ്ങളുടേയും അപൂര്‍വ്വ ശേഖരം. വസന്തം വിരുന്നിനെത്തുന്ന കനകക്കുന്നിന്റെ വശ്യചാരുതയിലേക്ക് ഏവര്‍ക്കും സ്വാഗതം.

Designed by Invis Multimedia