ENGLISH

കേരളം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറെ അറ്റത്തുള്ള ചെറിയ സംസ്ഥാനമായ കേരളം രൂപം കൊണ്ടത്‌ 1956 നവംബര്‍ 1 ന്‌ ആണ്‌. വടക്കുഭാഗത്തു കര്‍ണ്ണാടകവും, തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ തമിഴ്‌നാടും ആയി അതിര്‍ത്തി പങ്കിടുന്ന കേരളം, ഉയര്‍ന്ന പര്‍വ്വതനിരകളാലും, താഴ്‌വരകളാലും, നീണ്ടുകിടക്കുന്ന കടലോര പ്രദേശങ്ങളാലും, വൈവിധ്യമാര്‍ന്നതും മനോഹരവുമാണ്‌. പച്ചപ്പു നിറഞ്ഞ അതിസുന്ദരമായ പ്രകൃതിഭംഗി, ശക്തമായ സംസ്‌കാരങ്ങള്‍, അത്യന്തം സ്വാദിഷ്ടമായ രുചിഭേദങ്ങളുടെ കലവറ എന്നിവയെല്ലാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിത്തീര്‍ക്കുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്‌ പണ്ടും പ്രാധാന്യം നല്‍കിയിരുന്നു എന്നതിന്‌ തെളിവാണ്‌ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ളീം - ക്രിസ്‌ത്യന്‍ പള്ളികള്‍ ഇവിടെയാണെന്നുള്ള വസ്‌തുത. ജല സ്രോതസ്സുകള്‍ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട കേരളം സുഗന്ധ ദ്രവ്യങ്ങളുടെ കലവറ എന്ന നിലയ്‌ക്കു ലോക പ്രശസ്‌തിയാര്‍ജ്ജിച്ചു. സുന്ദരമായ കാലാവസ്ഥയാലും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളാലും ആഘോഷങ്ങളാലും സമ്പന്നമായ പ്രകൃതി മനോഹരമായ കേരളം സന്ദര്‍ശകര്‍ക്ക്‌ ഹൃദ്യമായ ഒരനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.

കൂടുതലറിയാന്‍ ‍

Designed by Invis Multimedia